Posts

എന്താണ് വ്യക്തിത്വവും വ്യക്തിത്വ വൈകല്യവും

എന്തൊക്കെയാണ് നമ്മുടെ സ്വഭാവവൈകല്യങ്ങള്‍ ...? പക്വതയാണോ ചപലതയാണോ ബാലിശമാണോ പെരുമാറ്റം എന്ന് എങ്ങനെ അറിയാം . മനുഷ്യമനസ്സിന്റ ഈഗോസ്റ്റേറ്റുകളെക്കുറിച്ച് മനസ്സിലാക്കിയാല്‍ സ്വയം അതിനുള്ള മറുപടി കിട്ടും . വിശാലമായ ഒരു ലേഖനത്തിലെ വളരെ പ്രസക്തമായ ചിലഭാഗങ്ങള്‍ ക്രോഡീകരിച്ച് പങ്കുവയ്ക്കുകയാണ് . ഈഗോ സ്റ്റേറ്റ്സ് (Ego states) 1. പിതൃഭാവം 2. പക്വഭാവം 3. ശിശുഭാവം മനുഷ്യമനസ്സിന്റ വിവിധങ്ങളായ ഈ വ്യക്തിഭാവങ്ങളെ മനസ്സിലാക്കുന്നത് സ്വയം മനസ്സിലാക്കുന്നതിനും സാമൂഹ്യമായ ഇടപെടലുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു . പ്രധാനമായും ഈ മൂന്ന് ഭാവങ്ങളാണ് (states) മനുഷ്യര്‍ അവരുടെ സ്വഭാവത്തിലും ശീലങ്ങളിലും പ്രകടിപ്പിക്കുന്നത് . ഇവ ഓരോന്നും തനതായ രീതിയില്‍ വേണ്ടിടത്ത് പ്രകടിപ്പിക്കുമ്പോള്‍ മികച്ച വ്യക്തിത്വവും ഇവയിലേതെങ്കിലും ഒന്നിന്റ അഭാവമോ അസന്തുലിതമായ കൂടിച്ചേരലുകളോ ഉണ്ടാകുമ്പോള്‍ പെരുമാറ്റവൈകല്യങ്ങളും മനോരോഗങ്ങളും ഉണ്ടാകുന്നു . 1. പിതൃഭാവം: പിതാവിന്റ ഭാവമെന്നു പറയാമെങ്കിലും വിശാല അര്‍ത്ഥത്തില്‍ അത്കണ്ടും കേട്ടും പഠിച്ച സ്വഭാവങ്ങള്‍ വിവരങ്ങള്‍ (informations), മൂല്യബോധം (ethics),
Image
നമ്മുടെ പോലിസിനെ നമ്മള്‍ അര്‍ഹിക്കുന്നുണ്ടോ.. ?               മലയാളികളുടെ പ്രിയ നടനായ ശ്രീ.നെടുമുടിവേണു മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് ആദ്യം സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ പത്രത്തില്‍ വന്നതാണ് ഈ ലേഖനം. ’മണ്ടന്മാര്‍ ലണ്ടനില്‍’ എന്ന സിനിമ ഷൂട്ടു ചെയ്യാനായി ലണ്ടനില്‍ ചെന്നപ്പോള്‍ അവിടെ പരിചയപ്പെട്ട ലണ്ടന്‍ പോലിസിന്‍റ (സ്കോട്ലന്‍റ്‍യാര്‍ഡ്) അത്ഭുതപ്പെടുത്തുന്ന സമീപനത്തെക്കുറിച്ച് ശ്രീ നെടുമുടിവേണു കേരളപോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. പ്രസ്തുത ചിത്രത്തില്‍ സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സര്‍ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനില്‍ എത്തിക്കുന്നതും അവിടെ അവര്‍ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു പ്രമേയം. ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാര്‍ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകില്‍ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലണ്ടന്‍ പോലിസ് വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം. ഒറിജിനാലിറ്റിക്കുവേണ്ടി അവര്‍ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ

ന്റുപ്പാപ്പനൊരു ഫയല്‍വാനായിരുന്നു.....

അറിയിപ്പ്....... ഈ കഥയ്ക്ക്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ ഇപ്പോഴത്തെ എന്തേലും സാഹചര്യങ്ങളുമായോ ബന്ധം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികമല്ല..... മനപൂര്‍വ്വം തന്നെയാണ് അച്ഛാ .... ന്താ മോളേ .... അയലത്തെ ആ മൂധേവി ഈ ചീത്ത പറേണതൊക്കെ അച്ഛന്‍ കേക്കുന്നില്ലേ ... ഒണ്ടടീ .... പഷ്ഷെ .... മ്മളോന്നും മിണ്ടണ്ട .... ന്താച്ഛാത് .... അവള് ന്നേം ചേര്‍ത്തല്ലേ തെറിവിളിക്കുന്നേ ..... ഞാന്‍ കണ്ടിടം കിടന്നു കൊടുക്കുവാന്നൊക്കെ പറേന്നെ കേട്ടില്ലേ .... ഞാനവളെ കൊല്ലും ... വേണ്ടാ മോളെ .... അവള് അച്ഛനെതിരെ കേസ് കൊടുത്തിരിക്കുവാ ... നമ്മളെന്തേലും മിണ്ടായാല്‍ അവള് ഇനീം പരാതി കൊടുക്കും ... അച്ഛനെ പോലിസ് കൊണ്ടോയി ഇടിക്കുന്ന കാണ്വോ മോള്ക്ക് .. അത് കള്ളപ്പരാതിന്നല്ലേ അച്ഛന്‍ എല്ലാരോടും പറേന്നെ ... പിന്നെന്തിനാ പേടിക്കണേ .. അത് കള്ളപ്പരാതീ തന്നെ ... ക്ഷെങ്കില് ... ന്താച്ചാ ന്തേലും .... ഒള്ളതാന്നോ ..... യേയ് ... പിന്നെ നമ്മളായിട്ട് ആരോടും പറഞ്ഞ് കുടുംബപ്പേര് കളയരുത് .. എനിക്കൊരബദ്ധം പറ്റീട്ടുണ്ട് ന്താ ച്ഛാ .. അപ്പം അവള് പറേന്ന നേര് ത
Image
മഹാഭാരതം, ലോകത്ത് ഇന്നോളം ക്രോഡീകരിക്കപ്പെട്ടവയില്‍ എറ്റവും ബൃഹത്തും മനുഷ്യജീവിതത്തിന്റയും മനചാപല്യങ്ങളെയും തിന്മകളെയും നന്മകളെയും ജീവിത അവസ്ഥകളെയും അനാവരണം ചെയ്യുന്ന മഹാകഥാസാഗരം. വായിക്കുന്നതില്‍ കൂടുതല്‍ വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥങ്ങള്‍ തെളിഞ്ഞുവരുന്ന മഹാകാവ്യം. എംടി യുടെ രണ്ടാമൂഴം പോലെ മികച്ച പുനര്‍വായനകളും അതിനെ ഉപജീവിച്ച് ഉണ്ടായിട്ടുണ്ട്. എന്നാലിവിടെ, സര്‍വ്വവും തകര്‍ത്ത ആരും ഒന്നും നേടാത്ത മഹാഭാരതയുദ്ധത്തിന് ശേഷം കഥാനായകന്മാരില്‍ പ്രഥമഗണനീയനായ കൃഷ്ണന്റ മനസ്സില്‍ എന്തെല്ലാം ചിന്തകളായിരിക്കാം ഉണ്ടായിരിക്കുക. ഇന്നത്തെയും എന്നത്തെയും മനുഷ്യജീവിതത്തിന്റ അവസ്ഥകളില്‍ നിന്നു ഒരു പുനര്‍വായന. ശുന്യമായ മനസ്സോടെ യുദ്ധാനന്തരഭൂമിയിലേക്ക് കൃഷ്ണന്‍ നോക്കി നിന്നു. മഹാരഥന്മാരെല്ലാം വീണിരിക്കുന്നു. ഭാരതഭൂമിയിലെ കേള്‍വികേട്ട യോദ്ധാക്കളും ഭരണാധികാരികാരികളുമെല്ലാം…. ശേഷം…? മക്കളെയെല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന പാണ്ഡവരും ഭര്‍ത്താവിനെയും പുത്രന്മാരെയും നഷ്ടപ്പെട്ട കുലസ്ത്രീ ജനങ്ങളും, അനാഥമാക്കപ്പെട്ടവയെല്ലാം മോഷ്ടിച്ചുകടത്തുന്ന കാട്ടാളക്കൂട്ടങ്ങളും…. വിജയം ആഘോഷിക്കുന്ന ആരെയ
Image
മലയാളികളുടെ പ്രിയ നടനായ ശ്രീ.നെടുമുടിവേണു മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് ആദ്യം സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ പത്രത്തില്‍ വന്നതാണ് ഈ ലേഖനം. ’മണ്ടന്മാര്‍ ലണ്ടനില്‍’ എന്ന സിനിമ ഷൂട്ടു ചെയ്യാനായി ലണ്ടനില്‍ ചെന്നപ്പോള്‍ അവിടെ പരിചയപ്പെട്ട ലണ്ടന്‍ പോലിസിന്‍റ (സ്കോട്ലന്‍റ്‍യാര്‍ഡ്) അത്ഭുതപ്പെടുത്തുന്ന സമീപനത്തെക്കുറിച്ച് ശ്രീ നെടുമുടിവേണു കേരളപോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. പ്രസ്തുത ചിത്രത്തില്‍ സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സര്‍ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനില്‍ എത്തിക്കുന്നതും അവിടെ അവര്‍ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു പ്രമേയം. ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാര്‍ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകില്‍ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലണ്ടന്‍ പോലിസ് വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം. ഒറിജിനാലിറ്റിക്കുവേണ്ടി അവര്‍ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ സമീപിച്ച് ഇപ്രകാരം അഭിനയിക്കോമോയെന്ന് ചോദിച്ചു. എന്നാല്‍ കലം ചവുട്ടിത്തെറുപ്പിക,
Image
മുന്‍പെങ്ങും ഉണ്ടാവാത്ത തരത്തില്‍ ഈ നിലവിളക്ക് എന്തേ ഇങ്ങനെ കത്തിയത്…?? മതത്തിന്‍റ പേരില്‍ അസഹിഷ്ണുതകളും തിരസ്കാരങ്ങളും അന്യോന്യം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഈ നിലവിളക്കില്‍ അതെന്തേ പന്തമായി കത്തിയത്…??? സോഷ്യല്‍ മീഡിയയാണോ…??? അല്ല… ഹൈടെക്കികള്‍ ശ്രദ്ധിക്കാന്‍ കാരണമായി എന്നേയുള്ളൂ… പിന്നെ..!!! നിലവിളക്ക് ഒരു പൂജാവസ്തു എന്നതിലുപരി കഥകളിയും കളരിയും വള്ളംകളിയും ഓണവും പോലെ കേരളത്തിന്‍റ സംസ്കാരവുമായി വളരെ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു ബിംബമാണ്. കേരളം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നാം കാണുന്ന ചിത്രങ്ങള്‍, കേരളത്തിന്‍റ മുഖമുദ്രകള്‍ ആലപ്പുഴയും തൃശൂരും പാലക്കാടുമൊക്കെയാണ്. മലപ്പുറത്തിന്‍റ പെരുമയും ഭരണങ്ങാനത്തെ മഹിമയുമല്ല -ജാതി പറഞ്ഞതല്ല- പറഞ്ഞുവന്നത് മായ്ചു കളയാന്‍ പറ്റാത്ത ചില അടയാളങ്ങള്‍ എല്ലാ ദേശങ്ങള്‍ക്കുമുണ്ട്; അതിലൊന്നാണ് കേരളത്തിന്‍റ നിലവിളക്ക് എന്ന്. അതു പോലെ ഓണം. കേരളത്തിന്‍റ തനതായ കാര്‍ഷികോത്സവം. അതിനെ പുരാണവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്‍റ ഭാഗമാക്കിയെങ്കിലും കേരളം എന്നാല്‍ വിദേശമലയാളികള്‍ക്കെല്ലാം ഇപ്പോഴും ഓണമാണ്…. ഓണം ആഘോഷിക്കുന്നത് വിശ്വാസത്തിന

എ റിയല്‍ ഇന്ത്യന്‍

ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ ' എന്ന സിനിമയില്‍ കമലഹാസന്‍ അവതരിപ്പിച്ച ഒരു കിഴവന്‍ കഥാപാത്രമുണ്ട് ...... കാലഘട്ടത്തിനു യോജിക്കാത്ത ആശയവും ആദര്‍ശവുമായി , അത് നടപ്പില്‍ വരുത്താന്‍ മൂര്‍ച്ച കൂട്ടിയ ആയുധവുമായി ഇറങ്ങിത്തിരിച്ച ഒരാള്‍ ........ സിനിമ കണ്ടവര്‍ക്കെല്ലാം പൂര്‍ണമായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നവരും ഭയക്കുന്നവരും തീര്‍ച്ചയായും ഉണ്ട് ......... അത്തരം ജനുസ്സില്‍പ്പെട്ട ഉള്ള കിഴവന്‍ കൂടി നമ്മുടെ ഇടയില്‍ ഇപ്പോളുമുണ്ട്..... വിമര്‍ശിക്കുന്നവര്‍ ഉണ്ടാകുമെങ്കിലും ആ കത്തിമുനയില്‍ പിടഞ്ഞവരൊക്കെ അത് അര്‍ഹിക്കുന്നവരാണെന്ന് ആരും രഹസ്യമായെങ്കിലും സമ്മതിക്കും.. സിനിമയില്‍, അഴിമതി കാണിച്ച മകനെപ്പോലും കത്തിക്കിരയാക്കിയവനാണ് കിഴവനെങ്കില്‍ ഇവിടെ സ്വന്തം പ്രസ്ഥാനത്തില്‍ ഉള്ള പുഴുക്കുത്തുകളെയും വെട്ടിനിരത്തുന്നവനാണ് ഈ കിഴവന്‍ ( ഇപ്പോളത്തെ ചെറുപ്പങ്ങളെ അപേക്ഷിച്ചു യന്ഗ് തുര്‍ക് ) സിനിമ കിഴവന്‍ അഴിമതിക്കാരനായ മകനെയും തീര്‍ത്തിട്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നങ്കില്‍ ഇവിടെ അത് അങ്ങനെ അവസാനിക്കും എന്ന് തോന്നുന്നില്ല .