എ റിയല്‍ ഇന്ത്യന്‍

ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ ' എന്ന സിനിമയില്‍ കമലഹാസന്‍ അവതരിപ്പിച്ച ഒരു കിഴവന്‍ കഥാപാത്രമുണ്ട് ......

കാലഘട്ടത്തിനു യോജിക്കാത്ത ആശയവും ആദര്‍ശവുമായി , അത് നടപ്പില്‍ വരുത്താന്‍ മൂര്‍ച്ച കൂട്ടിയ ആയുധവുമായി ഇറങ്ങിത്തിരിച്ച ഒരാള്‍ ........

സിനിമ കണ്ടവര്‍ക്കെല്ലാം പൂര്‍ണമായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നവരും ഭയക്കുന്നവരും തീര്‍ച്ചയായും ഉണ്ട് .........

അത്തരം ജനുസ്സില്‍പ്പെട്ട ഉള്ള കിഴവന്‍ കൂടി നമ്മുടെ ഇടയില്‍ ഇപ്പോളുമുണ്ട്.....


വിമര്‍ശിക്കുന്നവര്‍ ഉണ്ടാകുമെങ്കിലും ആ കത്തിമുനയില്‍ പിടഞ്ഞവരൊക്കെ അത് അര്‍ഹിക്കുന്നവരാണെന്ന് ആരും രഹസ്യമായെങ്കിലും സമ്മതിക്കും..


സിനിമയില്‍, അഴിമതി കാണിച്ച മകനെപ്പോലും കത്തിക്കിരയാക്കിയവനാണ് കിഴവനെങ്കില്‍ ഇവിടെ സ്വന്തം പ്രസ്ഥാനത്തില്‍ ഉള്ള പുഴുക്കുത്തുകളെയും വെട്ടിനിരത്തുന്നവനാണ് ഈ കിഴവന്‍ ( ഇപ്പോളത്തെ ചെറുപ്പങ്ങളെ അപേക്ഷിച്ചു യന്ഗ് തുര്‍ക് )

സിനിമ കിഴവന്‍ അഴിമതിക്കാരനായ മകനെയും തീര്‍ത്തിട്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നങ്കില്‍ ഇവിടെ അത് അങ്ങനെ അവസാനിക്കും എന്ന് തോന്നുന്നില്ല .......

കാരണം


ഈ കിഴവന്റെ ശത്രുക്കള്‍ ' ഒരു കുടക്കീഴില്‍ ഒതുങ്ങുന്നവരല്ല ....അവര്‍ ആകാശം കുടയാക്കിയവരാണ്.....'


' അജ്ഞാതമായ ഏതോ കാരണത്താല്‍ അജ്ഞാതമായ രീതിയില്‍ മരണപ്പെട്ടു പോയ നമ്മുടെ നാട്ടിലെ ഒരു പാവം കുടുംബത്തിന്റെ അവസ്ഥ അദ്ദേഹത്തിനും വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം .....'




Comments

Popular posts from this blog

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും