Posts

Showing posts from October, 2012
Image
മഹാഭാരതം, ലോകത്ത് ഇന്നോളം ക്രോഡീകരിക്കപ്പെട്ടവയില്‍ എറ്റവും ബൃഹത്തും മനുഷ്യജീവിതത്തിന്റയും മനചാപല്യങ്ങളെയും തിന്മകളെയും നന്മകളെയും ജീവിത അവസ്ഥകളെയും അനാവരണം ചെയ്യുന്ന മഹാകഥാസാഗരം. വായിക്കുന്നതില്‍ കൂടുതല്‍ വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥങ്ങള്‍ തെളിഞ്ഞുവരുന്ന മഹാകാവ്യം. എംടി യുടെ രണ്ടാമൂഴം പോലെ മികച്ച പുനര്‍വായനകളും അതിനെ ഉപജീവിച്ച് ഉണ്ടായിട്ടുണ്ട്. എന്നാലിവിടെ, സര്‍വ്വവും തകര്‍ത്ത ആരും ഒന്നും നേടാത്ത മഹാഭാരതയുദ്ധത്തിന് ശേഷം കഥാനായകന്മാരില്‍ പ്രഥമഗണനീയനായ കൃഷ്ണന്റ മനസ്സില്‍ എന്തെല്ലാം ചിന്തകളായിരിക്കാം ഉണ്ടായിരിക്കുക. ഇന്നത്തെയും എന്നത്തെയും മനുഷ്യജീവിതത്തിന്റ അവസ്ഥകളില്‍ നിന്നു ഒരു പുനര്‍വായന. ശുന്യമായ മനസ്സോടെ യുദ്ധാനന്തരഭൂമിയിലേക്ക് കൃഷ്ണന്‍ നോക്കി നിന്നു. മഹാരഥന്മാരെല്ലാം വീണിരിക്കുന്നു. ഭാരതഭൂമിയിലെ കേള്‍വികേട്ട യോദ്ധാക്കളും ഭരണാധികാരികാരികളുമെല്ലാം…. ശേഷം…? മക്കളെയെല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന പാണ്ഡവരും ഭര്‍ത്താവിനെയും പുത്രന്മാരെയും നഷ്ടപ്പെട്ട കുലസ്ത്രീ ജനങ്ങളും, അനാഥമാക്കപ്പെട്ടവയെല്ലാം മോഷ്ടിച്ചുകടത്തുന്ന കാട്ടാളക്കൂട്ടങ്ങളും…. വിജയം ആഘോഷിക്കുന്ന ആരെയ
Image
മലയാളികളുടെ പ്രിയ നടനായ ശ്രീ.നെടുമുടിവേണു മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് ആദ്യം സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ പത്രത്തില്‍ വന്നതാണ് ഈ ലേഖനം. ’മണ്ടന്മാര്‍ ലണ്ടനില്‍’ എന്ന സിനിമ ഷൂട്ടു ചെയ്യാനായി ലണ്ടനില്‍ ചെന്നപ്പോള്‍ അവിടെ പരിചയപ്പെട്ട ലണ്ടന്‍ പോലിസിന്‍റ (സ്കോട്ലന്‍റ്‍യാര്‍ഡ്) അത്ഭുതപ്പെടുത്തുന്ന സമീപനത്തെക്കുറിച്ച് ശ്രീ നെടുമുടിവേണു കേരളപോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. പ്രസ്തുത ചിത്രത്തില്‍ സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സര്‍ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനില്‍ എത്തിക്കുന്നതും അവിടെ അവര്‍ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു പ്രമേയം. ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാര്‍ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകില്‍ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലണ്ടന്‍ പോലിസ് വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം. ഒറിജിനാലിറ്റിക്കുവേണ്ടി അവര്‍ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ സമീപിച്ച് ഇപ്രകാരം അഭിനയിക്കോമോയെന്ന് ചോദിച്ചു. എന്നാല്‍ കലം ചവുട്ടിത്തെറുപ്പിക,
Image
മുന്‍പെങ്ങും ഉണ്ടാവാത്ത തരത്തില്‍ ഈ നിലവിളക്ക് എന്തേ ഇങ്ങനെ കത്തിയത്…?? മതത്തിന്‍റ പേരില്‍ അസഹിഷ്ണുതകളും തിരസ്കാരങ്ങളും അന്യോന്യം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഈ നിലവിളക്കില്‍ അതെന്തേ പന്തമായി കത്തിയത്…??? സോഷ്യല്‍ മീഡിയയാണോ…??? അല്ല… ഹൈടെക്കികള്‍ ശ്രദ്ധിക്കാന്‍ കാരണമായി എന്നേയുള്ളൂ… പിന്നെ..!!! നിലവിളക്ക് ഒരു പൂജാവസ്തു എന്നതിലുപരി കഥകളിയും കളരിയും വള്ളംകളിയും ഓണവും പോലെ കേരളത്തിന്‍റ സംസ്കാരവുമായി വളരെ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു ബിംബമാണ്. കേരളം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നാം കാണുന്ന ചിത്രങ്ങള്‍, കേരളത്തിന്‍റ മുഖമുദ്രകള്‍ ആലപ്പുഴയും തൃശൂരും പാലക്കാടുമൊക്കെയാണ്. മലപ്പുറത്തിന്‍റ പെരുമയും ഭരണങ്ങാനത്തെ മഹിമയുമല്ല -ജാതി പറഞ്ഞതല്ല- പറഞ്ഞുവന്നത് മായ്ചു കളയാന്‍ പറ്റാത്ത ചില അടയാളങ്ങള്‍ എല്ലാ ദേശങ്ങള്‍ക്കുമുണ്ട്; അതിലൊന്നാണ് കേരളത്തിന്‍റ നിലവിളക്ക് എന്ന്. അതു പോലെ ഓണം. കേരളത്തിന്‍റ തനതായ കാര്‍ഷികോത്സവം. അതിനെ പുരാണവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്‍റ ഭാഗമാക്കിയെങ്കിലും കേരളം എന്നാല്‍ വിദേശമലയാളികള്‍ക്കെല്ലാം ഇപ്പോഴും ഓണമാണ്…. ഓണം ആഘോഷിക്കുന്നത് വിശ്വാസത്തിന