Posts

Showing posts from January, 2011

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും

മകരവിളക്ക്‌ കാണാന്‍ പോയ നൂറോളം അയ്യപ്പന്മാര്‍ മരണമടഞ്ഞു ...... കുറ്റം ആരുടെ തലയില്‍ കെട്ടിവക്കണം എന്ന തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നു .....അതിനിടയില്‍ മകരവിളക്ക്‌ തന്നെ സര്‍ക്കാര്‍ വക പ്രോഗ്രാം ആയതു കൊണ്ട് കുറ്റം സര്‍ക്കരിന്റെതെന്നു ഏകദേശ തീരുമാനം. പിന്നെ ഉപ വകുപ്പുകള്‍ തമ്മില്‍ മത്സരിക്കെണ്ടല്ലോ ..... വീണു കിട്ടിയ നല്ലൊരു വെടിക്കെട്ട്‌ ചര്‍ച്ച മാധ്യമവിശാരദന്മാരും ആഘോഷിച്ചു ....ആരാന്റമ്മക്ക് പ്രാന്ത് വന്നാല്‍ .......... ചര്ച്ചകള് കേട്ടാല്‍ തോന്നും ഈ മകരവിളക്ക്‌ ഒരു പുതിയ കണ്ടുപിടുത്തമാനെന്നു ....വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ പലരും ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിച്ചിട്ടുള്ളതാണ് മകര വിളക്കിന്റെ പിന്നിലെ രഹസ്യം ...... മഹാ ബുദ്ധിമാന്മാരായ കേരളീയര്‍ക്ക് ഇതിന്റെ രഹസ്യമൊന്നും പറഞ്ഞു കൊടുക്കാന്‍ മാധ്യമങ്ങളും ബുദ്ധിജീവികളും ഒന്നും സമയം മിനക്കെടുത്തണ്ട .... മകരവിളക്ക്‌ ദിനത്തില്‍ ശബരിമലയില്‍ ഉള്ള മലയാളികളുടെ കണക്കു എടുത്താല്‍ അത് മനസ്സിലാകും. ഉള്ളവര്‍ തന്നെ നാട്ടിലെ അമ്പലങ്ങളില്‍ ദീപാരാധന കണ്ടു നില്‍ക്കുന്നതില്‍ കൂടുതല്‍ ' സംഗതി' കളൊന്നും അതില്‍ കാണാറില്ല. പിന്നെ അന്യ നാട്ടുകാരെ പറ്റിക്ക