Posts

Showing posts from June, 2014

എന്താണ് വ്യക്തിത്വവും വ്യക്തിത്വ വൈകല്യവും

എന്തൊക്കെയാണ് നമ്മുടെ സ്വഭാവവൈകല്യങ്ങള്‍ ...? പക്വതയാണോ ചപലതയാണോ ബാലിശമാണോ പെരുമാറ്റം എന്ന് എങ്ങനെ അറിയാം . മനുഷ്യമനസ്സിന്റ ഈഗോസ്റ്റേറ്റുകളെക്കുറിച്ച് മനസ്സിലാക്കിയാല്‍ സ്വയം അതിനുള്ള മറുപടി കിട്ടും . വിശാലമായ ഒരു ലേഖനത്തിലെ വളരെ പ്രസക്തമായ ചിലഭാഗങ്ങള്‍ ക്രോഡീകരിച്ച് പങ്കുവയ്ക്കുകയാണ് . ഈഗോ സ്റ്റേറ്റ്സ് (Ego states) 1. പിതൃഭാവം 2. പക്വഭാവം 3. ശിശുഭാവം മനുഷ്യമനസ്സിന്റ വിവിധങ്ങളായ ഈ വ്യക്തിഭാവങ്ങളെ മനസ്സിലാക്കുന്നത് സ്വയം മനസ്സിലാക്കുന്നതിനും സാമൂഹ്യമായ ഇടപെടലുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു . പ്രധാനമായും ഈ മൂന്ന് ഭാവങ്ങളാണ് (states) മനുഷ്യര്‍ അവരുടെ സ്വഭാവത്തിലും ശീലങ്ങളിലും പ്രകടിപ്പിക്കുന്നത് . ഇവ ഓരോന്നും തനതായ രീതിയില്‍ വേണ്ടിടത്ത് പ്രകടിപ്പിക്കുമ്പോള്‍ മികച്ച വ്യക്തിത്വവും ഇവയിലേതെങ്കിലും ഒന്നിന്റ അഭാവമോ അസന്തുലിതമായ കൂടിച്ചേരലുകളോ ഉണ്ടാകുമ്പോള്‍ പെരുമാറ്റവൈകല്യങ്ങളും മനോരോഗങ്ങളും ഉണ്ടാകുന്നു . 1. പിതൃഭാവം: പിതാവിന്റ ഭാവമെന്നു പറയാമെങ്കിലും വിശാല അര്‍ത്ഥത്തില്‍ അത്കണ്ടും കേട്ടും പഠിച്ച സ്വഭാവങ്ങള്‍ വിവരങ്ങള്‍ (informations), മൂല്യബോധം (ethics),