Posts

Showing posts from August, 2010

എന്നാലും ഈ പെണ്ണുങ്ങള്‍

അല്ല കൂട്ടെ , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ........നമ്മുടെ മല്ലു പെണ്‍കുട്ടികള്‍ക്ക് ഒന്നിനും നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ലെ ....... ചാനലിലയാലും ലൈവ് ഷോയിലായാലും ഒരു മല്ലു പെണ്ണിന്‍റെ നിറം കണ്ടിട്ടുണ്ടെങ്കില്‍ അവിടെ ഒരു മംഗ്ലീഷ് മഴ ഉറപ്പാ ....... ഒരു പ്രാദേശിക ചാനലിന്‍റെ ' ലൈവ് ഷോ' പരിപാടിയിലെ പെങ്കൊച്ചിന്റെ ' ലൈവ് കൊഞ്ചല്‍ കേട്ട എന്‍റെ സഹപ്രവര്‍ത്തകന്‍ അത്ഭുതത്തോടെ പറഞ്ഞത് ..യ്യോ തു നമ്മടെ കമലത്തിന്റെ മോളല്ലിയോ...ഈ കൊച്ചു ഇങ്ങനെ അല്ലാരുന്നല്ലോ സംസാരിക്കുന്നെ ...... അതാണ് ചേട്ടാ ചാനല്‍ മലയാളം .......ഇതിന്റെ ചേരുവകള്‍ ഇനി പറയുന്നതാണ് .... വള്ളുവനാടന്‍ സ്ലാന്ഗ് അര കപ്പ് + മംഗ്ലീഷ് തൊലിയുരിഞ്ഞത് മുക്കാല്‍ കപ്പ് + ശുദ്ധമായ വിവരക്കേട് ഒരു കപ്പ് + നല്ല തൊലിക്കട്ടി ഉള്ള ഒരു വനിതാ രത്നം മുഴുത്തത് ഒന്ന് ( വിദ്യാഭ്യാസം വേണമെന്നില്ല ) ഇത്രയുമാകുമ്പോള്‍ ഒരു' ഷോ ' ക്കുള്ള വിഭവമായി ........ ഇതിനെ നമുക്ക് ആവശയനുസരണം മ്യൂസിക്‌ ലൈവ് , ചാനല്‍ ചര്‍ച്ച , അഭിപ്രായ സര്‍വേ , കുക്കറി ഷോ , വനിതോധാരണം, സ്റ്റേജ് ഷോ തുടങ്ങി മനുഷേന്റെ ഷമയെ പരീഷിക്കാനുള്ള ഏതു സംഭവത്തിലും എടുത്തു