Posts

Showing posts from 2010

നമ്മുക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ....ങേ ........

ഉണ്ടോ ....ഒരല്പം പൊള്ളുന്ന വിഷയമാണ്‌ ചോദിക്കാനുള്ളത് ......ചിലപ്പോള്‍ കൈയോ കാലോ തലയോ തന്നെ ഇല്ലാതാകാവുന്ന വിഷയം,,, കാംബസ്സുകളിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ......സമൂഹത്തിലെ തീവ്രമായതെന്തും പ്രതിഫലിപ്പിക്കുന്നത് അവിടെയാണല്ലോ.. കയ്യില്‍ പല നിറത്തിലുള്ള ചരടുകള്‍ ചുറ്റിയ അള്‍ട്രാ മോഡേണ്‍ ചെറുപ്പങ്ങള്‍ ....കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വേഷം ധരിച്ച പെന്ഗിന്‍ കൂട്ടങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍....കയ്യിലും കാതിലും കഴുത്തിലും വ്യക്തമായ മത ചിഹ്നങ്ങള്‍ ധരിച്ച വിപ്ലവക്കുരുന്നുകള്‍.....?? ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപിക , പിന്നീടു കൊല്ലം വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ആയ സുലഭ ടീച്ചര്‍ ഒരിക്കല്‍ എഴുതിയ ലേഖനത്തില് പറഞ്ഞ ഒരു കാര്യം..... " കുറച്ചു കാലം മുന്‍പ് വരെ കോളേജില്‍ കുട്ടികള്‍ മതപരമായ വേഷങ്ങള്‍ ധരിച്ചു വരാറില്ലായിരുന്നു .....എന്നാല്‍ ഇപ്പോള്‍ ക്ലാസ്സുകളില്‍ ചെല്ലുമ്പോള്‍ മുഖം മൂടി ധരിച്ചിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ വിഷമം തോന്നുന്നു ....സ്നേഹപൂര്‍വ്വം അവരോടു നിങ്ങളുടെ ഈ സുന്ദരമായ മുഖം ഞാന്‍ കണ്ടോട്ടെ എന്ന് പറയേണ്ടി വരുന്നു " ടീച്ചര്‍ കുറച്ചു കാലം മുന്‍പത്തെ കുട്ടികള്‍

എന്നാലും ഈ പെണ്ണുങ്ങള്‍

അല്ല കൂട്ടെ , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ........നമ്മുടെ മല്ലു പെണ്‍കുട്ടികള്‍ക്ക് ഒന്നിനും നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ലെ ....... ചാനലിലയാലും ലൈവ് ഷോയിലായാലും ഒരു മല്ലു പെണ്ണിന്‍റെ നിറം കണ്ടിട്ടുണ്ടെങ്കില്‍ അവിടെ ഒരു മംഗ്ലീഷ് മഴ ഉറപ്പാ ....... ഒരു പ്രാദേശിക ചാനലിന്‍റെ ' ലൈവ് ഷോ' പരിപാടിയിലെ പെങ്കൊച്ചിന്റെ ' ലൈവ് കൊഞ്ചല്‍ കേട്ട എന്‍റെ സഹപ്രവര്‍ത്തകന്‍ അത്ഭുതത്തോടെ പറഞ്ഞത് ..യ്യോ തു നമ്മടെ കമലത്തിന്റെ മോളല്ലിയോ...ഈ കൊച്ചു ഇങ്ങനെ അല്ലാരുന്നല്ലോ സംസാരിക്കുന്നെ ...... അതാണ് ചേട്ടാ ചാനല്‍ മലയാളം .......ഇതിന്റെ ചേരുവകള്‍ ഇനി പറയുന്നതാണ് .... വള്ളുവനാടന്‍ സ്ലാന്ഗ് അര കപ്പ് + മംഗ്ലീഷ് തൊലിയുരിഞ്ഞത് മുക്കാല്‍ കപ്പ് + ശുദ്ധമായ വിവരക്കേട് ഒരു കപ്പ് + നല്ല തൊലിക്കട്ടി ഉള്ള ഒരു വനിതാ രത്നം മുഴുത്തത് ഒന്ന് ( വിദ്യാഭ്യാസം വേണമെന്നില്ല ) ഇത്രയുമാകുമ്പോള്‍ ഒരു' ഷോ ' ക്കുള്ള വിഭവമായി ........ ഇതിനെ നമുക്ക് ആവശയനുസരണം മ്യൂസിക്‌ ലൈവ് , ചാനല്‍ ചര്‍ച്ച , അഭിപ്രായ സര്‍വേ , കുക്കറി ഷോ , വനിതോധാരണം, സ്റ്റേജ് ഷോ തുടങ്ങി മനുഷേന്റെ ഷമയെ പരീഷിക്കാനുള്ള ഏതു സംഭവത്തിലും എടുത്തു

ലോകം തല തിരിഞ്ഞു വരുമ്പോള്‍.....

Image
വീടാ കൂടാ എന്നൊരു വിചാരവുമില്ല ...... വെറുതെ ഇരിക്കുവാന്‍ ആരും പറഞ്ഞു കൊടുക്കണ്ട ..... തള്ളയുടെ ( ദേഷ്യം വരുമ്പോള്‍ അമ്മ തള്ളയായി മാറും ... തിര്വോന്തരത്ത് കാര് എന്തു ചെയ്യുമോ എന്തോ ) പരിവേദനം തുടങ്ങി ..... ഇന്നെന്താണാവോ വിഷയം .... നിന്നോട് എത്ര നാളായി പറയുന്നു തട്ടിന്‍ പുറത്തു കയറി ആ പൂച്ചക്കുഞ്ഞുങ്ങളെ എടുത്തു കളയാന്‍ .... ചെവി തല കേള്‍ക്കണ്ട ...... അപ്പോള്‍ അതാണ് വിഷയം ...... തട്ടിന്‍ പുറത്തു ഒരു മാര്‍ജ്ജാര സുന്ദരി കുടിയേറി യിട്ട് കുറെ നാളായി ... തട്ടും മുട്ടും ഉണ്ടെങ്കിലും മൂഷിക വീരന്മാരെ ഒതുക്കിയ അവള്‍ക്കു അമ്മ പ്രോത്സാഹനമായ് മീന്‍ തലയും മറ്റു വെസ്റ്റു കളും കൊടുക്കുമായിരുന്നു ..... ഇപ്പോള്‍ അവള്‍ ഒരമ്മ ആയിരിക്കുന്നു ... അവളുടെ കുഞ്ഞുങ്ങളുടെ കരച്ചിലാണ് ഇപ്പോഴത്തെ പ്രശ്നം ... കുഞ്ഞുങ്ങളുടെ കരച്ചിലല്ലേ .... ഒരമ്മയ്ക്കും കേട്ടിരിക്കാന്‍ പറ്റില്ല .... കരച്ചില്‍ അവസാനിപ്പിക്കാന്‍ പുറപ്പെട്ടു .... ഒരു ട്രപ്പീസു കളിക്കാരന്റെ മെയ് വഴക്ക ത്തോടെ തട്ടിന്‍ പുറത്തെത്തി .... കയ്യില്‍ ടോര്‍ച് വടി തുടങ്ങിയ മാരകായുധങ്ങള്‍
Image
ഞാന്‍ സന്തോഷ്‌ .... കൊല്ലം ജില്ലയിലെ നീണ്ടകര യാണ് ജന്മസ്ഥലം ... നോര്‍വെയ്ക്കാര് സംഭാവന ചെയ്ത ഫൌണ്ടേഷന്‍ ആശുപത്രിയിലാണ് ഭൂജാതനായത്‌ ..... ജന്മനാ അല്പം തൂക്കം കൂടുതലാരുന്നു (അത് തലക്കനം കൊണ്ടാണ് എന്ന് നാട്ടുഭാഷ്യം ) എന്നതൊഴിച്ചാല്‍ വേറെ അത്ഭുതങ്ങള്‍ ഒന്നും ഉണ്ടാരുന്നില്ല.... ശേഷം നാട്ടാചാര പ്രകാരം പഠനം ...വായിനോട്ടം ...ടൂട്ടോറിയല്‍ മാഷ് ...ജോലി തെണ്ടല്‍....ശേഷം ആരുടെയോ ഭാഗ്യത്തിന് സര്‍ക്കാര്‍ ജോലി ..... ഇപ്പൊ കല്യാണം കഴിഞ്ഞു !!!!! ഓര്‍ക്കുട്ടങ്ങളിലും മറ്റു കൂട്ടങ്ങളിലും കയറി ഇറങ്ങി നടക്കുകയാണ് .... വേറൊന്നുമല്ല !!! റോഡില്‍ കൂടി പോകുന്ന കോളേജ് ബസ്സിലേക്ക് നോക്കുംപോലൊരു രസം ... അല്ലാതെ രാഷ്ട്ര പുനര്‍നിര്‍മാണം ...സാമൂഹിക അവബോധം... സാഹിത്യചിന്ത ... തുടങ്ങിയ കുണ്ടാമണ്ടികളിലൊന്നും തലയിടാനല്ല..... വെറും വെറുതെ ....