മുന്‍പെങ്ങും ഉണ്ടാവാത്ത തരത്തില്‍ ഈ നിലവിളക്ക് എന്തേ ഇങ്ങനെ കത്തിയത്…??
മതത്തിന്‍റ പേരില്‍ അസഹിഷ്ണുതകളും തിരസ്കാരങ്ങളും അന്യോന്യം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഈ നിലവിളക്കില്‍ അതെന്തേ പന്തമായി കത്തിയത്…???
സോഷ്യല്‍ മീഡിയയാണോ…??? അല്ല… ഹൈടെക്കികള്‍ ശ്രദ്ധിക്കാന്‍ കാരണമായി എന്നേയുള്ളൂ… പിന്നെ..!!!
നിലവിളക്ക് ഒരു പൂജാവസ്തു എന്നതിലുപരി കഥകളിയും കളരിയും വള്ളംകളിയും ഓണവും പോലെ കേരളത്തിന്‍റ സംസ്കാരവുമായി വളരെ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു ബിംബമാണ്.
കേരളം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നാം കാണുന്ന ചിത്രങ്ങള്‍, കേരളത്തിന്‍റ മുഖമുദ്രകള്‍ ആലപ്പുഴയും തൃശൂരും പാലക്കാടുമൊക്കെയാണ്. മലപ്പുറത്തിന്‍റ പെരുമയും ഭരണങ്ങാനത്തെ മഹിമയുമല്ല -ജാതി പറഞ്ഞതല്ല- പറഞ്ഞുവന്നത് മായ്ചു കളയാന്‍ പറ്റാത്ത ചില അടയാളങ്ങള്‍ എല്ലാ ദേശങ്ങള്‍ക്കുമുണ്ട്; അതിലൊന്നാണ് കേരളത്തിന്‍റ നിലവിളക്ക് എന്ന്.
അതു പോലെ ഓണം. കേരളത്തിന്‍റ തനതായ കാര്‍ഷികോത്സവം. അതിനെ പുരാണവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്‍റ ഭാഗമാക്കിയെങ്കിലും കേരളം എന്നാല്‍ വിദേശമലയാളികള്‍ക്കെല്ലാം ഇപ്പോഴും ഓണമാണ്…. ഓണം ആഘോഷിക്കുന്നത് വിശ്വാസത്തിനെതിരാണെന്ന് ഏതോ ഒരു ഹൈടെക്കി എഴുതിയത് വായിച്ചു…..!!!. ഇനി അത് ഏതെങ്കിലും മന്ത്രിയോ നേതാവോ പറയേണ്ട താമസമേയുള്ളൂ വിവാദമാകാന്‍…!!
എന്തുകൊണ്ട് വിവാദമാകുന്നു…???
വിശ്വാസങ്ങള്‍ക്ക് മാറാമെങ്കിലും ഒരു സംസ്കാരത്തിന്‍റ സൂക്ഷിപ്പുകള്‍ക്കും ശേഷിപ്പുകള്‍ക്കും മാറ്റം സാദ്ധ്യമല്ല. കേരളത്തിന് മക്കയോ ജറുസലേമോ അല്ലെങ്കില്‍ തിരിച്ചോ ആയി മാറുവാന്‍ സാദ്ധ്യമല്ലാത്തതുപോലെ.
പുറംപാളിയിലുള്ള മാറ്റങ്ങള്‍ക്കുപരി ( ജീവിതരീതി, വസ്ത്രധാരണം, ഭക്ഷണം, ക്ഷൌരം) സംസ്കാരത്തിന്‍റ അടിത്തട്ടിലേക്ക് കടക്കുന്ന മാറ്റങ്ങള്‍ക്ക് സാംസ്കാരികമായ ചെറുത്തുനില്‍പ്പാണ് ഉണ്ടാകുന്നത്.
വിവാദമായ നിലവിളക്കിന്‍റയും ഗംഗയെന്ന പേരിന്‍റയും കാര്യത്തില്‍ ഇത്തരം സാംസ്കാരികമായ ചെറുത്തുനില്‍പ്പ് ആണ് (ഒരു പക്ഷെ നിഴല്‍യുദ്ധമാണെന്നാലും) ഉണ്ടായതെന്നു കാണാം.
നിലവിളക്കിനെ വിശ്വാസത്തിന്‍റ പേരില്‍ അസ്പര്‍ശ്യവസ്തുവായി ചിത്രീകരിക്കുന്നതില്‍ കേരളത്തിനുള്ള അമര്‍ഷം ജാതിമതഭേദമില്ലാത്തതു തന്നെയാണ്.
സാംസ്കാരികമായ അധിനിവേശം ആര്യന്മാരുടെ കാലത്ത് മാത്രമാണുണ്ടായത്. അതിനുശേഷം സംസ്കാരങ്ങളുടെ സമരസപ്പെടല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അടിവേരിലേക്ക് കടക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആര്യന്മാര്‍ ചെയ്തതുപോലെ സംസ്കാരത്തെയും ഒരുപാട് ജീവിതങ്ങളെയും തുടച്ചു നീക്കേണ്ടി വരും…. അതിന് ചില്ലറ ഉന്മൂലനങ്ങളോ മസ്തിഷ്ക പ്രക്ഷാളനങ്ങളോ കൊണ്ട് സാധിക്കുകയില്ല.
അല്ലാത്ത പക്ഷം വളരെ സഹിഷ്ണുതയും ഉദാരമതിത്വവും പരസ്പരബഹുമാനവും വിശ്വാസങ്ങളോടുള്ള ആദരവും പുലര്‍ത്തി ജീവിച്ചേ മതിയാകൂ.
“സൌന്ദര്യമില്ലാത്തതിനാല്‍ നീ എനിക്കു ചേര്‍ന്നവളല്ല എന്നു പറയുമ്പോള്‍ നീ നഷ്ടപ്പെടുത്തുന്നത് നിന്‍റ സ്ത്രീയുടെ സ്നേഹത്തെയാണ്,………..
പഠിക്കാന്‍ മിടുക്കനല്ലാത്തതിനാല്‍ കഴിവുകെട്ടവനെന്ന് മകനോട് പറയുമ്പോള്‍ നീ നഷ്ടപ്പെടുത്തുന്നത് നിന്‍റ മകന്‍റ ആദരവിനെയാണ്……………..
അന്യ മതസ്ഥനായതുകൊണ്ട് നിന്‍റ വിശ്വാസവും ദൈവവും എനിക്ക് അസ്പര്‍ശ്യമാണെന്ന് പറയുമ്പോള്‍ നീ നഷ്ടപ്പെടുത്തുന്നത് നിന്‍റ മനുഷ്യത്വത്തെയാണ്……………… “
മനുഷ്യനാകുക….. പിന്നെ ദൈവവും……

Comments

Popular posts from this blog

എ റിയല്‍ ഇന്ത്യന്‍

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും