ന്റുപ്പാപ്പനൊരു ഫയല്‍വാനായിരുന്നു.....


അറിയിപ്പ്....... ഈ കഥയ്ക്ക്  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ ഇപ്പോഴത്തെ എന്തേലും സാഹചര്യങ്ങളുമായോ ബന്ധം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികമല്ല..... മനപൂര്‍വ്വം തന്നെയാണ്



അച്ഛാ....

ന്താ മോളേ....

അയലത്തെ ആ മൂധേവി ഈ ചീത്ത പറേണതൊക്കെ അച്ഛന്‍ കേക്കുന്നില്ലേ...

ഒണ്ടടീ.... പഷ്ഷെ.... മ്മളോന്നും മിണ്ടണ്ട....

ന്താച്ഛാത്.... അവള് ന്നേം ചേര്‍ത്തല്ലേ തെറിവിളിക്കുന്നേ..... ഞാന്‍ കണ്ടിടം കിടന്നു കൊടുക്കുവാന്നൊക്കെ പറേന്നെ കേട്ടില്ലേ.... ഞാനവളെ കൊല്ലും...

വേണ്ടാ മോളെ.... അവള് അച്ഛനെതിരെ കേസ് കൊടുത്തിരിക്കുവാ... നമ്മളെന്തേലും മിണ്ടായാല്‍ അവള് ഇനീം പരാതി കൊടുക്കും...അച്ഛനെ പോലിസ് കൊണ്ടോയി ഇടിക്കുന്ന കാണ്വോ മോള്ക്ക്..

അത് കള്ളപ്പരാതിന്നല്ലേ അച്ഛന്‍ എല്ലാരോടും പറേന്നെ ... പിന്നെന്തിനാ പേടിക്കണേ..

അത് കള്ളപ്പരാതീ തന്നെ... ക്ഷെങ്കില്...

ന്താച്ചാ ന്തേലും.... ഒള്ളതാന്നോ.....

യേയ്... പിന്നെ നമ്മളായിട്ട് ആരോടും പറഞ്ഞ് കുടുംബപ്പേര് കളയരുത്.. എനിക്കൊരബദ്ധം പറ്റീട്ടുണ്ട്

ന്താ ച്ഛാ.. അപ്പം അവള് പറേന്ന നേര് തന്നെ....

അത് അവള് പറേന്ന പോലല്ലടീ... നിന്റ ചേട്ടനില്ലിയോ.. ആ കന്നം തിരിഞ്ഞവന്‍ ... അവന്‍ കന്നംതിരിവും കാട്ടി എന്നേം ചീത്തപറഞ്ഞ് പെഴച്ചു നടന്നത് നീ കണ്ടതല്ലേ... അവനെ ഇവള് വശീകരിച്ചതാണോന്ന് എനിക്കൊരു സംശയം വന്നു.. അത് തെരക്കാന്‍ ഞാനാളെ വിട്ടതാ.. നമ്മടെ മീന്‍കെട്ടു നോക്കുന്ന അന്തോനിയെ... അവനവടെ വീട്ടിച്ചെന്ന് എത്തിനോക്കിയെന്നോ.. സാധനങ്ങള് പൊട്ടിച്ചെന്നോ.. ഏതാണ്ടെക്കെ മോട്ടിച്ചെന്നോ ക്കെയാ അവള് പറേന്നെ. ന്തായാലും അന്തോണിമായി കവലേവച്ച് അടി വീണട്ടൊണ്ട് ...ന്റ പിഴച്ച സന്തതി..പിന്നല്ലേ അവനെ കാണാണ്ടായത്.. അതിന്റ പിന്നില് ഞാനാണെന്നും പറഞ്ഞ് കൂട്ടു പ്രതിയായിട്ടാ കേസ് കൊടുത്തേക്കുന്നേ.... അതിന്റ കൂടെ പഴേ വസ്തുതര്‍ക്കവും അവള് എടുത്തിട്ടിട്ടുണ്ട്.. അവടെ സര്‍വ്വേക്കല്ല് ഞാനിളക്കി നീക്കിയിട്ടെന്ന് പറഞ്ഞുള്ള..

അതിന് ആ സര്‍വ്വേക്കല്ല് അവള് ഇപ്പോ നമ്മുടേ പുരയിടത്തിലേക്ക് കേറ്റിയല്ലേച്ഛാ ഇട്ടേക്കുന്നേ... ഒരു സെന്റങ്കെലും ഇപ്പോ അവള് കൊണ്ടോയിട്ടുണ്ട്.. നമ്മടെ പുരയിടത്തില് നിന്ന ഒരു തേക്കും അവള് മറിച്ചിട്ടില്ലേ... പകുതി അവടേതാന്നും പറഞ്ഞ് കൊണ്ടുപോയില്ലേ... അച്ഛന് അതൊക്കെ കേസ് കൊടുത്തൂടാരുന്നോ....

ഓ പോട്ടടീ... എനിക്കാ കേസ് എങ്ങനേലും തീര്‍ന്ന് കിട്യാ മതി...മ്മള് ന്തു കണ്ടാലും പ്പോ ന്നും മിണ്ടണ്ട... സമയം വരും....

ങും വരും വരും.. അപ്പോ ഒന്നും മിണ്ടേണ്ടിയും വരൂല്ല...

അവളീ നാട്ടീ മുഴോനും നടന്ന് ആള്‍ക്കാരെക്കൊണ്ട്  എന്നെ ഇങ്ങനെ അവമതിക്കുന്ന കേട്ടിട്ട് അച്ഛനൊന്നും നോന്നുന്നില്ലേ... അവള്‍ക്കുണ്ടല്ലോ രണ്ട്മൂന്ന് ചുന്ദരിക്കോതകള്... അവരീ നാട്ടില് ന്തോക്കെയാ നടത്തുന്നേ.... കേട്ടിട്ട് തൊലി പൊളിയുവാ ഓരോ കഥകള്...യ്യേ... അച്ഛനതൊക്കെ വിളിച്ചു പറഞ്ഞൂടെ.. കേസ് കൊടുത്തൂടേ.. അവടെ ഒരു മോനെ സ്ഥിരം മോഷണത്തിന് പോലിസ് പിടിച്ചോണ്ട് പോവ്വാ..

അവരിക്ക് വലിയ സ്വാധിനമുണ്ട്... പോലിസിലൊക്കെ നല്ല പിടിപാടാ.. അതൊന്നും ആരും മൈന്‍ഡ് ചെയ്യൂല...

ന്തോ സ്വാധീനമാച്ഛാ.... അച്ചനീ നാട്ടിലെ എണ്ണം പറഞ്ഞ പ്രമാണിയല്ലിയോ... അചഛനൊനൊന്നു പറഞ്ഞാ എത്ര പേരുണ്ടാവും ഇതൊക്കെ ചോദിക്കാന്... ന്നാളി ഇവടെ വന്ന എസ്സ്ഐ അച്ഛന്റ വലിയ കൂട്ടുകാരനാന്നല്ലിയോ പറഞ്ഞേ...

അതൊക്കെ ശരിയാ മോളേ... ന്നാലും ഈ കേസ്... അവള് എന്തൊക്കെ വകുപ്പ് വച്ചാ കേസ് കൊടുക്കുന്നേന്ന് അറില്ല. എസ് പി ഓഫീസില് ഒരു തൂപ്പുകാരിയും അവടെ ബന്ധുവാ.. അവിട്ന്ന് ഇനി എന്തൊക്കെ അന്വേഷണമാ വരുന്നേന്നറിയാന്‍ പറ്റുകേല..

നാണമില്ലേച്ഛാ ... ഒരു തൂപ്പുകാരിയെം പേടിച്ചിങ്ങനെ... അമ്മാവന്‍ പറഞ്ഞ്കേട്ടിട്ടുണ്ട്.... പണ്ട് അപ്പൂപ്പനും ഒക്കെയായിട്ട് നടത്തിയ അഭ്യാസങ്ങള്... ഈ നാട്ടീ അവരെ പേടിക്കുകേം ബഹുമാനിക്കുകേം ചെയ്യാത്ത ആരുമില്ലാര്ന്ന്ന്ന്... ഹോ അതൊക്കെ എത്ര അഭിമാനത്തോടാ ഞാന്‍ കൂട്ടുകാരികളോട് പറഞ്ഞേ... ന്നിട്ടിപ്പോ..

ഹും നിന്റ അമ്മാവന്‍... ന്നും പറയണ്ട... അങ്ങേരുടെ അഭ്യാസം മുഴോനും ഇപ്പോ ന്റ പുറത്താ...

അത് അമ്മേ തല്ലിയാ പിന്നേ അമ്മാവന്‍ ചോദിക്കണ്ടേ....

ഹും അവള്എന്റ ഭാര്യയാണോ അതോ അങ്ങേരുടെ പെങ്ങളാണോ...

അത് പിന്നച്ഛാ... നിങ്ങള് രണ്ടുപേരും ഞങ്ങളെ കാക്കണ്ടവരല്ലിയോ..ങ്ങനെ പിണങ്ങിയാല്

നീ അങ്ങേരെ സപ്പോര്‍ട്ട് ചെയ്താല് ഈ വിടിന് പുറത്ത്... നിന്റ ആങ്ങളേടെ അനുഭവം...മ്

അച്ഛാ..... സത്യത്തില് അമ്മാവനും അങ്ങളേമൊക്കെ അച്ഛനോട് ന്തിനാ ഇങ്ങനെ വഴക്കിട്ടേ... അച്ഛന്‍ ഒരു തെറ്റും ചെയ്തിട്ടില്ലേ......

മോളെ അവര് പറയുന്നതല്ല കാര്യങ്ങള് ... നാട്ടിന് പ്രമാണിയായി നിക്കാന്‍ വേണ്ടി... മോക്ക് നല്ലൊരു ആലോചന ഒക്കെ വരാന്‍ വേണ്ടി അച്ഛന്‍ ചില നീക്കുപോക്കുകളും മറ്റും നടത്തീട്ടുണ്ട്... അതിപ്പോ അച്ഛനു വേണ്ടി മാത്രമല്ലല്ലോ.... നമ്മക്ക് വേണ്ടിയല്ലേ...

ന്നിട്ടിപ്പോ അച്ഛാ ന്താ ഈ കള്ളിവ്യഭിചാരിയേം പേടിച്ച് നടക്കാനായി ഗതി ല്ലേ....

നെന്നോട് അവളെപ്പറ്റി മിണ്ടരുതെന്നല്ലേ പറഞ്ഞേ...

ന്താ ച്ഛാ മിണ്ടിയാല്.... അച്ഛനോടെനിക്കും ഒന്ന് ചോദിക്കാനുണ്ട്.. അച്ഛനിന്നാള് പോലിസ് സ്റ്റേഷനിപ്പോയിട്ട് വരുന്ന വഴി അവടെ അനിയത്തിടെ വീട്ടിപ്പോയത് ന്തിനാരുന്നു.. അവളും അവിടൊണ്ടാരുന്നെന്ന് ഞാനറിഞ്ഞാരുന്നല്ലോ...

നീയെന്താ ന്നെ ചോദ്യം ചെയ്യുന്നോ...നെന്റ ആങ്ങളേടെ ഗതി മറക്കരുത്..... കൂടുതലൊന്നും നെന്നോട് പറയാനില്ല ... ഞാന്‍ ചെയ്തതെല്ലാം ഈ കുടുംബത്തിനു വേണ്ടിയാ.. അതെന്തായാലും... അതൊക്കെ സഹിക്കാങ്കില് ഈ വീട്ടില് നിന്നാ മതി ല്ലേല്‍ പടിക്കു പുറത്ത്..

വേണ്ടച്ഛാ... ന്റ വീട് ഇതുതന്നെയാ. ഞാമ്പെണങ്ങി മറ്റവടെ വീട്ടിപ്പോയി നിക്കുകേമില്ല...
.ന്തോക്കെയായാലും.......... ന്റ അപ്പൂപ്പന്‍ വല്യ ഫയല്‍വാനായിരുന്നു.............

Comments

Popular posts from this blog

എ റിയല്‍ ഇന്ത്യന്‍

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും