ലോകം തല തിരിഞ്ഞു വരുമ്പോള്‍.....


വീടാ കൂടാ എന്നൊരു വിചാരവുമില്ല......വെറുതെ ഇരിക്കുവാന്‍ ആരും പറഞ്ഞു കൊടുക്കണ്ട.....

തള്ളയുടെ ( ദേഷ്യം വരുമ്പോള്‍ അമ്മ തള്ളയായി മാറും...തിര്വോന്തരത്ത്കാര് എന്തു ചെയ്യുമോ എന്തോ ) പരിവേദനം തുടങ്ങി.....

ഇന്നെന്താണാവോ വിഷയം....

നിന്നോട് എത്ര നാളായി പറയുന്നു തട്ടിന്‍ പുറത്തു കയറി പൂച്ചക്കുഞ്ഞുങ്ങളെ എടുത്തു കളയാന്‍ ....ചെവി തല കേള്‍ക്കണ്ട ......

അപ്പോള്‍ അതാണ് വിഷയം ......തട്ടിന്‍ പുറത്തു ഒരു മാര്‍ജ്ജാരസുന്ദരി കുടിയേറിയിട്ട് കുറെ നാളായി ...

തട്ടും മുട്ടും ഉണ്ടെങ്കിലും മൂഷികവീരന്മാരെ ഒതുക്കിയ അവള്‍ക്കു അമ്മ പ്രോത്സാഹനമായ് മീന്‍ തലയും മറ്റു വെസ്റ്റുകളും കൊടുക്കുമായിരുന്നു.....

ഇപ്പോള്‍ അവള്‍ ഒരമ്മ ആയിരിക്കുന്നു...അവളുടെ കുഞ്ഞുങ്ങളുടെ കരച്ചിലാണ് ഇപ്പോഴത്തെ പ്രശ്നം...

കുഞ്ഞുങ്ങളുടെ കരച്ചിലല്ലേ....ഒരമ്മയ്ക്കും കേട്ടിരിക്കാന്‍ പറ്റില്ല....

കരച്ചില്‍ അവസാനിപ്പിക്കാന്‍ പുറപ്പെട്ടു....

ഒരു ട്രപ്പീസു കളിക്കാരന്റെ മെയ് വഴക്കത്തോടെ തട്ടിന്‍പുറത്തെത്തി....

കയ്യില്‍ ടോര്‍ച് വടി തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ട്... ജാഗ്രത....

അതാ അവള്‍.... നാലു പൂച്ചക്കുട്ടന്മാരുമായ് പ്രസവ ശയ്യയിലാണ് ... പാവങ്ങള്‍ സുഖമായുറങ്ങുന്നു...തൊട്ടിലും നര്‍സും ഡോക്ടറും കൈമടക്കും ഒന്നും വേണ്ട.....

പെട്ടെന്ന് അവള്‍ തീക്കണ്ണ്‍ തുറന്നു എന്നെ നോക്കി... നിനക്കെന്താണ് ഇവിടെ കാര്യം എന്ന മട്ടില്‍...

ഭവതീ...നീ ഇവിടെ നിന്ന് ഒഴിഞ്ഞു പോയേ പറ്റു.... ന്യായമല്ലെങ്കിലും അതാണ് നിയമം...

മനുഷ്യസാമ്രാജ്യത്തിലെ ഒരു അധകൃതയായ നിനക്ക് ഞങ്ങള്‍ കല്പിക്കുന്നതാണ് നിയമം..

പെട്ടെന്ന് അവള്‍ ചാടി എഴുന്നേറ്റു...ആക്രമണ സന്നദ്ധയായി നിന്നു....

ഞാന്‍ ഭയന്ന് പിന്മാറി..... ന്യായമായും ഭയന്നെ പറ്റു... അവള്‍ക്കു മൂര്‍ച്ചയേറിയ പല്ല് നഖം എന്നിവ സ്വന്തമായുണ്ട്‌ ...ഇതൊന്നു കൊണ്ടും രക്ഷയില്ലാത്ത മനുഷ്യപുത്രന്‍ ഭയന്നെ പറ്റു ...

കുടിയിറക്കാന്‍ ബലപ്രയോഗം വേണ്ടി വന്നു ..... പ്രതിക്ഷേധതോടെ അവള്‍ പിന്‍വാങ്ങി ....

ശേഷം കുഞ്ഞുങ്ങളുമായി ഞാന്‍ പുറത്തേക്ക് ... ഇനി ഇവറ്റകളെ എവിടെ കൊണ്ട് കളയും..???


എവിടെ കളഞ്ഞാലും തിരിച്ചു ഇവിടെ തന്നെ എത്തും...... അധ്വാനം മിച്ചം ...


കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കിയിട്ട് കളയാനും തോന്നുന്നില്ല ....ആകെ കണ്ഫുഷനായല്ലോ ദൈവമേ .....



ഒടുക്കം രണ്ടും മൂന്നും കല്പിച്ചു കുഞ്ഞുങ്ങളെ വഴിയില്‍ തന്നെയിട്ടു തിരിഞ്ഞു നടന്നു .... തള്ള കൊണ്ട് പോകുന്നെങ്കില്‍ പോകട്ടെ...

ഇപ്പോഴും ഒരു സമാധാനമില്ല എന്തായോ എന്തോ.. ഒന്ന് പോയി നോക്കിയാലോ..


നോക്കാം....


ങേ...എന്താണീ കാണുന്നത് !!!!!....... എന്തോ ഒരു കറുത്ത ജീവി അതിനടുത്ത്..... ഒരു പൂച്ചക്കുഞ്ഞിനെയെടുത്തു നീങ്ങുകയാണ്....

ഈശ്വരാ.....അത് ....ഒരു എലിയാണല്ലോ.... അതെ ..........

മൂഷിക വര്‍ഗത്തിലെ കരുത്തനായ ഒരു പന്നിയെലി ആയിരുന്നു അത്.......

എങ്കിലും പൂച്ചയെ എലി....!!!!!!!


ഹോ.....എത്രയായാലും ഒരു എലിക്കു അതിനുള്ള ........ ചിലപ്പോള്‍ ഇവന്‍ എലി വര്‍ഗത്തിലെ ഒരു നക്സലെറ്റ് ആയിരിക്കും.....

എന്നാലും ഈ കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു ....

വിശപ്പായിരിക്കുമോ കാരണം..

വര്‍ഗസമരത്തില് വിശപ്പിനും വലിയ കാരണങ്ങള്‍ ഉണ്ടാവുമല്ലോ...??

..............................................................................

ആ കറുത്ത വര്‍ഗക്കാരനെ പിന്നീടു മറ്റൊരു സമരമുഖത്ത് ഞാന്‍ കണ്ടു മുട്ടി ....

ഇത്തവണ മാര്‍ജാര വര്‍ഗത്തിലെ ഒരു വീരനുമായിട്ടയിരുന്നു യുദ്ധം.......

തോറ്റു മണ്ടിയതും ചരിത്രം പഴംകഥയാക്കിയതും ആരാണെന്നു പറയേണ്ടതില്ലല്ലോ....!!!!!!

Comments

Popular posts from this blog

ന്റുപ്പാപ്പനൊരു ഫയല്‍വാനായിരുന്നു.....