
ഞാന്‍ സന്തോഷ് ....
കൊല്ലം ജില്ലയിലെ നീണ്ടകരയാണ് ജന്മസ്ഥലം ...
നോര്‍വെയ്ക്കാര് സംഭാവന ചെയ്ത ഫൌണ്ടേഷന്‍ ആശുപത്രിയിലാണ് ഭൂജാതനായത് .....
ജന്മനാ അല്പം തൂക്കം കൂടുതലാരുന്നു (അത് തലക്കനം കൊണ്ടാണ് എന്ന് നാട്ടുഭാഷ്യം ) എന്നതൊഴിച്ചാല്‍ വേറെ അത്ഭുതങ്ങള്‍ ഒന്നും ഉണ്ടാരുന്നില്ല....
ശേഷം നാട്ടാചാര പ്രകാരം പഠനം ...വായിനോട്ടം ...ടൂട്ടോറിയല്‍ മാഷ് ...ജോലി തെണ്ടല്‍....ശേഷം ആരുടെയോ ഭാഗ്യത്തിന് സര്‍ക്കാര്‍ ജോലി .....
ഇപ്പൊ കല്യാണം കഴിഞ്ഞു !!!!!
ഓര്‍ക്കുട്ടങ്ങളിലും മറ്റു കൂട്ടങ്ങളിലും കയറി ഇറങ്ങി നടക്കുകയാണ് ....
വേറൊന്നുമല്ല !!!
റോഡില്‍ കൂടി പോകുന്ന കോളേജ് ബസ്സിലേക്ക് നോക്കുംപോലൊരു രസം ...
അല്ലാതെ രാഷ്ട്ര പുനര്‍നിര്‍മാണം ...സാമൂഹിക അവബോധം... സാഹിത്യചിന്ത ... തുടങ്ങിയ കുണ്ടാമണ്ടികളിലൊന്നും തലയിടാനല്ല.....
വെറും വെറുതെ....
Comments