മഹാഭാരതം, ലോകത്ത് ഇന്നോളം ക്രോഡീകരിക്കപ്പെട്ടവയില്‍ എറ്റവും ബൃഹത്തും മനുഷ്യജീവിതത്തിന്റയും മനചാപല്യങ്ങളെയും തിന്മകളെയും നന്മകളെയും ജീവിത അവസ്ഥകളെയും അനാവരണം ചെയ്യുന്ന മഹാകഥാസാഗരം. വായിക്കുന്നതില്‍ കൂടുതല്‍ വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥങ്ങള്‍ തെളിഞ്ഞുവരുന്ന മഹാകാവ്യം. എംടി യുടെ രണ്ടാമൂഴം പോലെ മികച്ച പുനര്‍വായനകളും അതിനെ ഉപജീവിച്ച് ഉണ്ടായിട്ടുണ്ട്. എന്നാലിവിടെ, സര്‍വ്വവും തകര്‍ത്ത ആരും ഒന്നും നേടാത്ത മഹാഭാരതയുദ്ധത്തിന് ശേഷം കഥാനായകന്മാരില്‍ പ്രഥമഗണനീയനായ കൃഷ്ണന്റ മനസ്സില്‍ എന്തെല്ലാം ചിന്തകളായിരിക്കാം ഉണ്ടായിരിക്കുക. ഇന്നത്തെയും എന്നത്തെയും മനുഷ്യജീവിതത്തിന്റ അവസ്ഥകളില്‍ നിന്നു ഒരു പുനര്‍വായന. ശുന്യമായ മനസ്സോടെ യുദ്ധാനന്തരഭൂമിയിലേക്ക് കൃഷ്ണന്‍ നോക്കി നിന്നു. മഹാരഥന്മാരെല്ലാം വീണിരിക്കുന്നു. ഭാരതഭൂമിയിലെ കേള്‍വികേട്ട യോദ്ധാക്കളും ഭരണാധികാരികാരികളുമെല്ലാം…. ശേഷം…? മക്കളെയെല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന പാണ്ഡവരും ഭര്‍ത്താവിനെയും പുത്രന്മാരെയും നഷ്ടപ്പെട്ട കുലസ്ത്രീ ജനങ്ങളും, അനാഥമാക്കപ്പെട്ടവയെല്ലാം മോഷ്ടിച്ചുകടത്തുന്ന കാട്ടാളക്കൂട്ടങ്ങളും…. വിജയം ആഘോഷിക്കുന്ന ആരെയ...
Posts
- Get link
- X
- Other Apps
മലയാളികളുടെ പ്രിയ നടനായ ശ്രീ.നെടുമുടിവേണു മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് ആദ്യം സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ പത്രത്തില്‍ വന്നതാണ് ഈ ലേഖനം. ’മണ്ടന്മാര്‍ ലണ്ടനില്‍’ എന്ന സിനിമ ഷൂട്ടു ചെയ്യാനായി ലണ്ടനില്‍ ചെന്നപ്പോള്‍ അവിടെ പരിചയപ്പെട്ട ലണ്ടന്‍ പോലിസിന്‍റ (സ്കോട്ലന്‍റ്‍യാര്‍ഡ്) അത്ഭുതപ്പെടുത്തുന്ന സമീപനത്തെക്കുറിച്ച് ശ്രീ നെടുമുടിവേണു കേരളപോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. പ്രസ്തുത ചിത്രത്തില്‍ സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സര്‍ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനില്‍ എത്തിക്കുന്നതും അവിടെ അവര്‍ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു പ്രമേയം. ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാര്‍ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകില്‍ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലണ്ടന്‍ പോലിസ് വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം. ഒറിജിനാലിറ്റിക്കുവേണ്ടി അവര്‍ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ സമീപിച്ച് ഇപ്രകാരം അഭിനയിക്കോമോയെന്ന് ചോദിച്ചു. എന്നാല്‍ കലം ചവുട്ടിത്തെറുപ്...
- Get link
- X
- Other Apps
മുന്‍പെങ്ങും ഉണ്ടാവാത്ത തരത്തില്‍ ഈ നിലവിളക്ക് എന്തേ ഇങ്ങനെ കത്തിയത്…?? മതത്തിന്‍റ പേരില്‍ അസഹിഷ്ണുതകളും തിരസ്കാരങ്ങളും അന്യോന്യം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഈ നിലവിളക്കില്‍ അതെന്തേ പന്തമായി കത്തിയത്…??? സോഷ്യല്‍ മീഡിയയാണോ…??? അല്ല… ഹൈടെക്കികള്‍ ശ്രദ്ധിക്കാന്‍ കാരണമായി എന്നേയുള്ളൂ… പിന്നെ..!!! നിലവിളക്ക് ഒരു പൂജാവസ്തു എന്നതിലുപരി കഥകളിയും കളരിയും വള്ളംകളിയും ഓണവും പോലെ കേരളത്തിന്‍റ സംസ്കാരവുമായി വളരെ ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു ബിംബമാണ്. കേരളം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നാം കാണുന്ന ചിത്രങ്ങള്‍, കേരളത്തിന്‍റ മുഖമുദ്രകള്‍ ആലപ്പുഴയും തൃശൂരും പാലക്കാടുമൊക്കെയാണ്. മലപ്പുറത്തിന്‍റ പെരുമയും ഭരണങ്ങാനത്തെ മഹിമയുമല്ല -ജാതി പറഞ്ഞതല്ല- പറഞ്ഞുവന്നത് മായ്ചു കളയാന്‍ പറ്റാത്ത ചില അടയാളങ്ങള്‍ എല്ലാ ദേശങ്ങള്‍ക്കുമുണ്ട്; അതിലൊന്നാണ് കേരളത്തിന്‍റ നിലവിളക്ക് എന്ന്. അതു പോലെ ഓണം. കേരളത്തിന്‍റ തനതായ കാര്‍ഷികോത്സവം. അതിനെ പുരാണവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്‍റ ഭാഗമാക്കിയെങ്കിലും കേരളം എന്നാല്‍ വിദേശമലയാളികള്‍ക്കെല്ലാം ഇപ്പോഴും ഓണമാണ്…. ഓണം ആഘോഷിക്കുന്നത് വിശ്വാസത്തിന...
എ റിയല്‍ ഇന്ത്യന്‍
- Get link
- X
- Other Apps
ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ ' എന്ന സിനിമയില്‍ കമലഹാസന്‍ അവതരിപ്പിച്ച ഒരു കിഴവന്‍ കഥാപാത്രമുണ്ട് ...... കാലഘട്ടത്തിനു യോജിക്കാത്ത ആശയവും ആദര്‍ശവുമായി , അത് നടപ്പില്‍ വരുത്താന്‍ മൂര്‍ച്ച കൂട്ടിയ ആയുധവുമായി ഇറങ്ങിത്തിരിച്ച ഒരാള്‍ ........ സിനിമ കണ്ടവര്‍ക്കെല്ലാം പൂര്‍ണമായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നവരും ഭയക്കുന്നവരും തീര്‍ച്ചയായും ഉണ്ട് ......... അത്തരം ജനുസ്സില്‍പ്പെട്ട ഉള്ള കിഴവന്‍ കൂടി നമ്മുടെ ഇടയില്‍ ഇപ്പോളുമുണ്ട്..... വിമര്‍ശിക്കുന്നവര്‍ ഉണ്ടാകുമെങ്കിലും ആ കത്തിമുനയില്‍ പിടഞ്ഞവരൊക്കെ അത് അര്‍ഹിക്കുന്നവരാണെന്ന് ആരും രഹസ്യമായെങ്കിലും സമ്മതിക്കും.. സിനിമയില്‍, അഴിമതി കാണിച്ച മകനെപ്പോലും കത്തിക്കിരയാക്കിയവനാണ് കിഴവനെങ്കില്‍ ഇവിടെ സ്വന്തം പ്രസ്ഥാനത്തില്‍ ഉള്ള പുഴുക്കുത്തുകളെയും വെട്ടിനിരത്തുന്നവനാണ് ഈ കിഴവന്‍ ( ഇപ്പോളത്തെ ചെറുപ്പങ്ങളെ അപേക്ഷിച്ചു യന്ഗ് തുര്‍ക് ) സിനിമ കിഴവന്‍ അഴിമതിക്കാരനായ മകനെയും തീര്‍ത്തിട്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നങ്കില്‍ ഇവിടെ അത് അങ്ങനെ അവസാനിക്കും എന്ന് തോന്നുന്നില്ല ....
മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും
- Get link
- X
- Other Apps
മകരവിളക്ക് കാണാന്‍ പോയ നൂറോളം അയ്യപ്പന്മാര്‍ മരണമടഞ്ഞു ...... കുറ്റം ആരുടെ തലയില്‍ കെട്ടിവക്കണം എന്ന തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നു .....അതിനിടയില്‍ മകരവിളക്ക് തന്നെ സര്‍ക്കാര്‍ വക പ്രോഗ്രാം ആയതു കൊണ്ട് കുറ്റം സര്‍ക്കരിന്റെതെന്നു ഏകദേശ തീരുമാനം. പിന്നെ ഉപ വകുപ്പുകള്‍ തമ്മില്‍ മത്സരിക്കെണ്ടല്ലോ ..... വീണു കിട്ടിയ നല്ലൊരു വെടിക്കെട്ട് ചര്‍ച്ച മാധ്യമവിശാരദന്മാരും ആഘോഷിച്ചു ....ആരാന്റമ്മക്ക് പ്രാന്ത് വന്നാല്‍ .......... ചര്ച്ചകള് കേട്ടാല്‍ തോന്നും ഈ മകരവിളക്ക് ഒരു പുതിയ കണ്ടുപിടുത്തമാനെന്നു ....വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ പലരും ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിച്ചിട്ടുള്ളതാണ് മകര വിളക്കിന്റെ പിന്നിലെ രഹസ്യം ...... മഹാ ബുദ്ധിമാന്മാരായ കേരളീയര്‍ക്ക് ഇതിന്റെ രഹസ്യമൊന്നും പറഞ്ഞു കൊടുക്കാന്‍ മാധ്യമങ്ങളും ബുദ്ധിജീവികളും ഒന്നും സമയം മിനക്കെടുത്തണ്ട .... മകരവിളക്ക് ദിനത്തില്‍ ശബരിമലയില്‍ ഉള്ള മലയാളികളുടെ കണക്കു എടുത്താല്‍ അത് മനസ്സിലാകും. ഉള്ളവര്‍ തന്നെ നാട്ടിലെ അമ്പലങ്ങളില്‍ ദീപാരാധന കണ്ടു നില്‍ക്കുന്നതില്‍ കൂടുതല്‍ ' സംഗതി' കളൊന്നും അതില്‍ കാണാറില്ല. പിന്നെ അന്യ നാട്ടുകാരെ പറ്റിക്ക...
നമ്മുക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ....ങേ ........
- Get link
- X
- Other Apps
ഉണ്ടോ ....ഒരല്പം പൊള്ളുന്ന വിഷയമാണ് ചോദിക്കാനുള്ളത് ......ചിലപ്പോള്‍ കൈയോ കാലോ തലയോ തന്നെ ഇല്ലാതാകാവുന്ന വിഷയം,,, കാംബസ്സുകളിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ......സമൂഹത്തിലെ തീവ്രമായതെന്തും പ്രതിഫലിപ്പിക്കുന്നത് അവിടെയാണല്ലോ.. കയ്യില്‍ പല നിറത്തിലുള്ള ചരടുകള്‍ ചുറ്റിയ അള്‍ട്രാ മോഡേണ്‍ ചെറുപ്പങ്ങള്‍ ....കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വേഷം ധരിച്ച പെന്ഗിന്‍ കൂട്ടങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍....കയ്യിലും കാതിലും കഴുത്തിലും വ്യക്തമായ മത ചിഹ്നങ്ങള്‍ ധരിച്ച വിപ്ലവക്കുരുന്നുകള്‍.....?? ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപിക , പിന്നീടു കൊല്ലം വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ആയ സുലഭ ടീച്ചര്‍ ഒരിക്കല്‍ എഴുതിയ ലേഖനത്തില് പറഞ്ഞ ഒരു കാര്യം..... " കുറച്ചു കാലം മുന്‍പ് വരെ കോളേജില്‍ കുട്ടികള്‍ മതപരമായ വേഷങ്ങള്‍ ധരിച്ചു വരാറില്ലായിരുന്നു .....എന്നാല്‍ ഇപ്പോള്‍ ക്ലാസ്സുകളില്‍ ചെല്ലുമ്പോള്‍ മുഖം മൂടി ധരിച്ചിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ വിഷമം തോന്നുന്നു ....സ്നേഹപൂര്‍വ്വം അവരോടു നിങ്ങളുടെ ഈ സുന്ദരമായ മുഖം ഞാന്‍ കണ്ടോട്ടെ എന്ന് പറയേണ്ടി വരുന്നു " ടീച്ചര്‍ കുറച്ചു കാലം മുന്‍പത്തെ കുട്ടികള്‍ ...
എന്നാലും ഈ പെണ്ണുങ്ങള്‍
- Get link
- X
- Other Apps
അല്ല കൂട്ടെ , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ........നമ്മുടെ മല്ലു പെണ്‍കുട്ടികള്‍ക്ക് ഒന്നിനും നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ലെ ....... ചാനലിലയാലും ലൈവ് ഷോയിലായാലും ഒരു മല്ലു പെണ്ണിന്‍റെ നിറം കണ്ടിട്ടുണ്ടെങ്കില്‍ അവിടെ ഒരു മംഗ്ലീഷ് മഴ ഉറപ്പാ ....... ഒരു പ്രാദേശിക ചാനലിന്‍റെ ' ലൈവ് ഷോ' പരിപാടിയിലെ പെങ്കൊച്ചിന്റെ ' ലൈവ് കൊഞ്ചല്‍ കേട്ട എന്‍റെ സഹപ്രവര്‍ത്തകന്‍ അത്ഭുതത്തോടെ പറഞ്ഞത് ..യ്യോ തു നമ്മടെ കമലത്തിന്റെ മോളല്ലിയോ...ഈ കൊച്ചു ഇങ്ങനെ അല്ലാരുന്നല്ലോ സംസാരിക്കുന്നെ ...... അതാണ് ചേട്ടാ ചാനല്‍ മലയാളം .......ഇതിന്റെ ചേരുവകള്‍ ഇനി പറയുന്നതാണ് .... വള്ളുവനാടന്‍ സ്ലാന്ഗ് അര കപ്പ് + മംഗ്ലീഷ് തൊലിയുരിഞ്ഞത് മുക്കാല്‍ കപ്പ് + ശുദ്ധമായ വിവരക്കേട് ഒരു കപ്പ് + നല്ല തൊലിക്കട്ടി ഉള്ള ഒരു വനിതാ രത്നം മുഴുത്തത് ഒന്ന് ( വിദ്യാഭ്യാസം വേണമെന്നില്ല ) ഇത്രയുമാകുമ്പോള്‍ ഒരു' ഷോ ' ക്കുള്ള വിഭവമായി ........ ഇതിനെ നമുക്ക് ആവശയനുസരണം മ്യൂസിക് ലൈവ് , ചാനല്‍ ചര്‍ച്ച , അഭിപ്രായ സര്‍വേ , കുക്കറി ഷോ , വനിതോധാരണം, സ്റ്റേജ് ഷോ തുടങ്ങി മനുഷേന്റെ ഷമയെ പരീഷിക്കാനുള്ള ഏതു സംഭവത്തിലും എടുത്തു ...